ഋതുമതി പാലാഴി
ഋതുമതി പാലാഴി
തിരകള്‍ തളയിടും
നിന്‍ കാല്‍ക്കല്‍
പ്രകൃതി തളിരിടും കാലം
കഥ മാത്രം
സഖി നീയോ മധുപാത്രം
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്‍
അമൃതു ചൊടിയില്‍
നിശകള്‍ മുടിയില്‍
(ഋതുമതി...)
മണ്ണും പൂപ്പെണ്ണും
പുതുമാരിക്കാലം കാക്കും
സ്വര്‍ണ്ണം കൈമാറും
ഇരുകണ്ണില്‍ക്കണ്ണില്‍ നോക്കും
പാടാത്ത പദസുഖമായ്
വരമൊഴി ചാന്താടും
പാണന്റെ തുടിയുണരും
നെഞ്ചില്‍ പൂമൂടും
ഓ...
(സ്വരവസന്തം...)
ഊഞ്ഞാലേ കാറ്റൂഞ്ഞാലേ
ഊരെല്ലാമാടിക്കും താരമ്പനെക്കണ്ടു
നേരെല്ലാം നീ ചൊല്ലിവാ
പൂന്തിങ്കള്‍ താലത്തില്‍
വേളിപ്പുടവയിൽ
പൂക്കൈതപ്പെണ്ണിനു താ
പൂങ്കാറ്റേ പുഞ്ചക്കാറ്റേ
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്‍
അമൃതു ചൊടിയില്‍
നിശകള്‍ മുടിയില്‍
(ഋതുമതി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rithumathi palazhi
Additional Info
Year:
1994
ഗാനശാഖ: