ദിസ് ലവ് ഈസ് സ്പോൺസേഡ്

ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ 
വീ റോയല്‍ ഫൈവ്
ദാഹം പുഴയായാല്‍ അനുരാഗം കളിയോടം
മൗനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം

ഓ...
ഒരു മനസ്സായ് കണ്ടു നാം ഹേമന്തമെന്തൊരു മോഹിനി
ഒരു നിമിഷം നേടി നാം ഇന്നോളമില്ലാത്ത നിര്‍വൃതി
കരളിലുണരും മധുരഗീതം നീയറിഞ്ഞോ ഇതുവരെ
മിഴിയിലൊളിയും മൗനകാവ്യം നീ നുകര്‍ന്നോ ഇതുവരെ
ദാഹം പുഴയായാല്‍ അനുരാഗം കളിയോടം
മൗനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം
ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ 
വീ റോയല്‍ ഫൈവ്

ഇരുള്‍പടരും രാവിലും പൂര്‍ണ്ണേന്ദുവായ് നിന്‍ പുഞ്ചിരി
പുലരികളില്‍ പിന്നെയും പൂത്തുമ്പിയായ് നിന്‍ തേന്മൊഴി
ഈ വികാരം ചിറകു നല്‍കും ദിവസമെല്ലാം മദഭരം
ഈക്കിനാക്കള്‍ ആര്‍ദ്രമാക്കും നിമിഷമെല്ലാം സുഖകരം
ദാഹം പുഴയായാല്‍ അനുരാഗം കളിയോടം
മൗനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം
ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ 
വീ റോയല്‍ ഫൈവ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
This love is sponsored

Additional Info

Year: 
1994