നിന്റെ നീലത്താമരമിഴികൾ

നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ
പേടമാനോ കരിമീനോ
നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍
കരി‍പൂശിയതാരോ
കറുത്തവാവോ കാര്‍മുകിലോ
ആരാണോ നേരാണോ
ഞാനറിഞ്ഞില്ലാ
ഓ നിന്റെ നീലത്താമരമിഴികൾ-
ക്കാരാണഴകേകീ
പേടമാനോ കരിമീനോ

ഓ സിന്ദൂരച്ചാറോ 
ചുണ്ടില്‍ചെന്തൊണ്ടിപ്പഴമോ
ഓ മന്ദാരപ്പൂവോ
ഓ പൂന്തിങ്കള്‍പ്രഭയോ 
കവിളില്‍ കൈതപ്പൂങ്കുലയോ 
ഓ ശൃംഗാരച്ചിമിഴോ
എന്താണോ ഞാനറിഞ്ഞില്ലാ
ഏതാണോ ഞാനറിഞ്ഞില്ലാ
ഓ നിന്റെ നീലത്താമരമിഴികൾ-
ക്കാരാണഴകേകീ
പേടമാനോ കരിമീനോ

പുഞ്ചിരിച്ചാല്‍ പുറത്തു കാണ്മതു 
മുത്തോ...മുല്ലപ്പൂമൊട്ടോ
സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നതു പന്തോ
ചെമ്പവിഴച്ചെപ്പോ ചെമ്പവിഴച്ചെപ്പോ

ഓ മന്മഥനണയുന്നോ 
കാതില്‍ മന്ത്രം മൊഴിയുന്നോ
ഓ മധുരം പകരുന്നോ
അറിയില്ലാ എനിക്കുമറിയില്ലാ
അറിയില്ലാ എനിക്കുമറിയില്ലാ

നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ
പേടമാനോ കരിമീനോ
നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍
കരി‍പൂശിയതാരോ
കറുത്തവാവോ കാര്‍മുകിലോ
ആരാണോ നേരാണോ
ഞാനറിഞ്ഞില്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninte neelathamara mizhikal

Additional Info

Year: 
1994

അനുബന്ധവർത്തമാനം