തിരിതെളിഞ്ഞ കഥയിലൊരു

തിരിതെളിഞ്ഞ കഥയിലൊരു 
നല്ല കാലം തുടങ്ങിയതറിഞ്ഞോ
മുറിവാൽ കിളി
പൂത്തു നിറമാടി സ്നേഹ മലർവാടി....
തിരിതെളിഞ്ഞ കഥയിലൊരു 
നല്ല കാലം തുടങ്ങിയതറിഞ്ഞോ
മുറിവാൽ കിളി
പൂത്തു നിറമാടി സ്നേഹ മലർവാടി....
മുത്തു കുട നിവർത്തിയ
താലി പീലി കാട്ടിൽ നിലാപൂ വിരിഞ്ഞു...
                                                (തിരിതെളിഞ്ഞ)

പാടാത്ത പാട്ടിൻ പല്ലവിയെവിടെ 
കുഴലൂതും കുറുമാട്ടി..
കാണാത്ത കനവിൻ കടുംതുടിയെവിടെ 
പെയ്തുണരും പൊൻമുകിലേ..
ഇനി കൊണ്ടാടണം കളി പന്താടണം
പുതുവഴിയൊന്നുണ്ടാക്കണം...
ഇനി കൊണ്ടാടണം കളി പന്താടണം
പുതുവഴിയൊന്നുണ്ടാക്കണം...
ഇല്ലിക്കൊമ്പത്തല്ലിക്കുയിൽ കിളിപ്പാട്ട് 
നല്ല വെള്ളിവെയിൽ ചോലകളിൽ നീരാട്ട്...
ഇല്ലിക്കൊമ്പത്തല്ലിക്കുയിൽ കിളിപ്പാട്ട് 
നല്ല വെള്ളിവെയിൽ ചോലകളിൽ നീരാട്ട്...
പാടത്തെ മലങ്കുറത്തി 
നിനക്കും പാണ്ടികരക്കോടി...
നിനക്കും പാണ്ടി കരക്കോടി...
                                                (തിരിതെളിഞ്ഞ)

ഇന്നെൻറെ കുമ്പിൾ നിറയെ നിറയെ അവനേകിയ കൈനീട്ടം...
ഇന്നെന്റെ മനസ്സിൽ നിറയെ നിറയെ അവനരുളിയ മധുരങ്ങൾ...
കരൾ പൂങ്കാവിലെ മണി പൂഞ്ചില്ലയിൽ 
തേൻ തുള്ളും പൂത്താലികൾ...
കരൾ പൂങ്കാവിലെ മണി പൂഞ്ചില്ലയിൽ 
തേൻ തുള്ളും പൂത്താലികൾ...
കാട്ടുമുളം കമ്പിനുള്ളിൽ കളം വാർത്ത് 
മെല്ലെ തൊട്ടു തൊട്ടു നടക്കാൻ ഇളംകാറ്റ്..
കാട്ടുമുളം കമ്പിനുള്ളിൽ കളം വാർത്ത് 
മെല്ലെ തൊട്ടു തൊട്ടു നടക്കാൻ ഇളംകാറ്റ്..
ചേലൊത്ത കളികൊതുമ്പ്
കൊതുമ്പിൽ ചെണ്ടുമല്ലി പെണ്ണാള്...
കൊതുമ്പിൽ ചെണ്ടുമല്ലി പെണ്ണാള്...
                                                (തിരിതെളിഞ്ഞ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirithelinja Kadhayiloru