കരുമാടിക്കുട്ടാ നിന്റെ കണ്ണാടി

കരുമാടിക്കുട്ടാ നിന്റെ 
കണ്ണാടി കിന്നരിക്കയ്യിൽ 
കണ്ടു ഞാൻ ദൈവത്തിൻ 
തങ്കക്കുറിമാനം (2)
യോഗം കണ്ടു രാജ-
യോഗം കണ്ടു 
കാലം വന്നു നല്ല -
കാലം വന്നു 
ആകാശപ്പല്ലക്കിൽ പാറിപറക്കുന്ന 
കോലം കണ്ടു 
തപ്പോ തപ്പോ തപ്പുകൊട്ട് 
(കരുമാടിക്കുട്ടാ നിന്റെ... )
 
ലാ ലാ ലാ ലല്ല ലല്ല ലാ 
ലാ ലാ ലല്ലാ ലല്ലാ ലാ 
മോഹതേന്മാവിൽ പൂവിരിഞ്ഞുവോ 
കരളിൽ പൊൻമൈന പാട്ടുണർന്നുവോ 
മേളതുടിമുട്ട് താളകൈതട്ട് 
മുത്തു പൈതങ്ങളെ... ഹേഹേഹേയ്
നാളെ നല്ല നാൾ.. നല്ല നാൾ 
ഭാഗ്യമുള്ള നാൾ 
സ്നേഹമുള്ള നാൾ.. കരളിൽ 
തേൻ ചുരന്ന നാൾ 
ഉണരൂ മനസ്സേ ഉണരൂ 
ആടിത്തുളുമ്പി വരൂ 
തുമ്പികളെ തുമ്പികളെ 
പൂങ്കുടമേ പൂങ്കുടമേ.. 
(കരുമാടിക്കുട്ടാ നിന്റെ... )

തൊട്ടാൽ പൊട്ടുന്നു പൂകൊളുന്തുകൾ 
മുറ്റത്തെത്തുന്നു സ്വപ്നകന്യകൾ 
അരികത്തെത്താറായി 
തേടും പൂക്കാലം 
കുട്ടിക്കുറുമ്പുകളെ...ഹേഹേഹേയ് 
നാളെ നല്ല നാൾ.. നല്ല നാൾ 
ഭാഗ്യമുള്ള നാൾ 
സ്നേഹമുള്ള നാൾ.. കരളിൽ 
തേൻ ചുരന്ന നാൾ 
കിളിവാൽ കുരുവി ഇതിലെ 
തംബുരുമീട്ടി വരൂ.. 
പൂത്തിരികൾ.. പൂത്തിരികൾ 
കൊണ്ടു വരൂ ..കൊണ്ടു വരൂ..
(കരുമാടിക്കുട്ടാ നിന്റെ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karumaadi Kutta Ninte Kannadi