നേർത്ത പളുങ്കിൻ
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ ഹൊയ്
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ
ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ
ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടം ആയി നീ
ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർകണം
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ ഹൊയ്
ഒരു നുള്ളു സങ്കല്പവും
ഒരു നൂറു യാഥാർത്ഥ്യവും ജീവിതം
ഇനിയും ഉണരും...ഉയിരും ഉലകും
ഇടയിലിളയമനസ്സു തിരയും ഏതോ
പൂക്കാലം
പനി പെയ്യും കാടോരം പുതുമഞ്ഞിൻ കൂടാരം
നൂലിഴമേലെ വാൽത്താരമായ്
വട്ടമിടും പട്ടം നീ പ്രിയേ
പുളകങ്ങൾ പൂച്ചാടികൾ
കുണുക്കിട്ട പൂമാടനീ സംഗമം
തെറിക്കും യൗവനം...തുടിക്കും മേനിയിൽ
പുരട്ടും ചന്ദനക്കുഴമ്പു തന്നിനീ കേളീ സല്ലാപം
വരൂ മിന്നാമിനുങ്ങേ ഒരു വിളക്കു വയ്ക്കൂ
എന്റെ കിനാവിൻ ചെപ്പേടുമായ്
എന്തിനു നീ സ്വയം ജാതയായ്
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ
ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ
ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടം ആയി നീ
ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർകണം