പതിനെട്ടു വസന്തങ്ങൾ
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലെ
അഴകല ആമ്പലായ്
മിഴികളിൽ നീന്തലായ്
ഓ..അഴകല ആമ്പലായ്
മിഴികളിൽ നീന്തലായ്
അതിലേ പായും
തുമ്പിയായ് തുള്ളുന്നെൻ മൗനം
പതിനെട്ടു വസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലെ
ശീതളം ശിശിരാംബുജം
പൂവിടും ഹിമവാഹിനി
തളിർമേനിയിൽ തഴുകുന്നുവോ
കുളിർതെന്നലിൻ കൈകൾ
കൊടുമഞ്ഞിൽ നനഞ്ഞെത്തും മയിലേ
കോടക്കനാൽ തണുപ്പത്തെ കുയിലേ
പനിനീർ പുഴയായ് ഒഴുകൂ
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലെ
ആശതൻ കതിരോലയിൽ
ആടു നീ കുരിയാറ്റയായ്
ഒരു മാതളം കനി എൻ മനം
നുകരൂ അതാവോളം
കൊതിപ്പിക്കും ചൊടിച്ചെപ്പിൽ ചിരിയോ
കൊലുസ്സിട്ടു കിലുങ്ങുന്ന മൊഴിയോ
കരിവാർക്കുഴലീ പറയൂ
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലെ
അഴകല ആമ്പലായ്
മിഴികളിൽ നീന്തലായ്
ഓ..അഴകല ആമ്പലായ്
മിഴികളിൽ നീന്തലായ്
അതിലേ പായും
തുമ്പിയായ് തുള്ളുന്നെൻ മൗനം