ചായമായ് നീ
ചായമായ് നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം
മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ
അഞ്ചു പൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ
മലരമ്പിന്‍ തുമ്പിന്‍ ബന്ധങ്ങളില്‍
മനസ്സാകും മാന്‍പേട
മുറിവേറ്റു നിന്‍ വേട്ടയിൽ
രാജാവല്ലാ ദുഷ്യന്തനല്ല ഞാന്‍
നിന്‍ ഛായാരൂപം എഴുതിക്കുവാന്‍
ദുര്‍വ്വാസാവില്ലാ...മാഠവ്യൻ വേണ്ട
ദൂരം ചാരെ ചേരുന്നു കാന്താകർഷണം
തേന്മാവാം എന്‍ വാര്‍പന്തലില്‍
വനജ്യോത്സ്നേ വാര്‍മുല്ല നീ
അഞ്ചുപൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ
കണ്വന്‍ പോറ്റും മുനികന്യ പോലെയെന്‍
മാനോടൊപ്പം വളരുന്നു ഞാന്‍
ഓടല്‍ തൈലം നിന്‍
ആ....
ഏടപ്പൂമെയ്യില്‍
ഓ....
ആകെ പൂക്കാൻ എന്നും കൈകള്‍ക്കാവേശം
കാലം നെയ്യും നൂല്‍ക്കൂടില്‍ നാം
രാസപ്പൂവും പൂപ്പൈതലും
ചായമായ് നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം
മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ