കസ്തൂരി മാൻ കുരുന്നേ (F)

കസ്തൂരിമാൻ‌കുരുന്നേ തിങ്കൾ തോളിൽ
ആലോലമാടാൻ ഈ രാവിൽ നീകൂടെവാ
(കസ്തൂരിമാൻ‌കുരുന്നേ)

മിഴിയേറ്റുനോവും മാനസം
മൊഴിയേറ്റു പാടാം വീണകൾ
മധുരമായ് മൌനം അലസമായ മൌനം
എങ്ങോനിന്നൂറും മഞ്ഞിൻ‌കണം
ആ മഞ്ഞിൻ നീരിൽ നിന്നീ സംഗമം
കണ്ണാടി ബിം‌ബങ്ങളുള്ളിൽ (2)
ഈ രാവിൽ നീ കൂടെവാ
(കസ്തൂരിമാൻ‌കുരുന്നേ)

മൃദുവായ് തൂ‍വൽ കൂടുകൾ
നിമിഷങ്ങളിൽ നിന്നുയർന്നുപോയ്
ചിറകുനേടിയതെല്ലാം ചിരികളായ് മുന്നിൽ
ഉള്ളിന്റെ ഉള്ളിൽ നിന്നൊരായിരം
മിന്നാമിനുങ്ങിൻ പൊന്നോളങ്ങളിൽ
ഓരോന്നിലും നിന്റെ രൂപം (2)
പ്രതിചലനമിടുമ്പോൾ
ഈ രാവിൽ നീ കൂടെവാ
(കസ്തൂരിമാൻ‌കുരുന്നേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kasthoori Maane (F)

Additional Info

അനുബന്ധവർത്തമാനം