ഇല്ലിയിളം കിളി ചില്ലിമുളം കിളി

ലാലല്ലല്ലാലാ ലാലലലല
ഇല്ലിയിളം കിളി ചില്ലിമുളം കിളി കണ്ടെത്തീ ലല്ലല്ലാ
അല്ലിമലർക്കുല  തൊങ്ങലു തൂക്കിയ നാല്ലോല നല്ലോല (2)
ഓലഞ്ഞാലിപ്പെണ്ണിനെന്നും താണിരുന്നൊന്നാടാനായ് 
ആലിമാലി കാട്ടിനുള്ളിൽ നാലലുക്കിൽ  ഊഞ്ഞാല (2) [ഇല്ലിയിളം...]

കാടൊരു കാറ്റൂതി കളി ചൊല്ലി
കാറ്റൊരു കുഴലൂതി പുഴ ചൊല്ലി
കിളിയതിരൊലിയേകി വരവായി
മുളയൊരു ശ്രുതിയേകി കരവായി
കാടു പൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി (2)
കുഞ്ഞാറ്റപ്പൈങ്കിളീ ഒന്നൂഞ്ഞാലാടാൻ വാ (2)
ഒന്നല്ല രണ്ടല്ല മൂന്നല്ല
ആലിവാലീ കാട്ടിനുള്ളിൽ
നാലലുക്കിൽ പൊന്നൂഞ്ഞാലാ [ഇല്ലിയിളം...]

പേരൊരു പേരയ്ക്ക കിളി ചൊല്ലി
നാളൊരു നാരങ്ങ മുള ചൊല്ലി
കളിചിരി പതിവായി പലതായി
കശപിശ വലുതായി പുകിലായി
ഒന്നു രണ്ടു മൂന്നു ചൊല്ലി 
തമ്മിൽത്തല്ലായി (2)
നല്ലോലഞ്ഞാലിയും ചങ്ങാതി കൂട്ടും പോയ്
വന്നാലും നിന്നാലും പോയാലും
ആലിവാലീ കാട്ടിനുള്ളിൽ
നാലലുക്കിൽ പൊന്നൂഞ്ഞാലാ [ഇല്ലിയിളം...]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illiyilam Kili

Additional Info