ഒരു മധുരക്കിനാവിൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
തേൻ‌വണ്ടു ഞാൻ
അലരേ തേൻ‌വണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ )

അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയിൽ ചെറുകിളികൾ
മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുൽകാൻ ഒന്നാകുവാൻ
അഴകേ ഒന്നാകുവാൻ
(ഒരു മധുരക്കിനാവിൻ )

കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം
അതിൽ വീഴും തേൻ‌വണ്ടു ഞാൻ
നനയും തേൻ‌വണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ )

oru madhurakinavin