മോഹസംഗമ രാത്രി

മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി 
മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി 
മനവും തനുവും ഒരുമിച്ചുണർത്തും 
മനവും തനുവും ഒരുമിച്ചുണർത്തും
മദനോത്സവ രാത്രി 
മദനോത്സവ രാത്രി 
മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി 

അലരിലുറങ്ങിയ ആവേശങ്ങളെ 
തഴുകിയുണർത്തും രാത്രി 
ആത്മാവിൽ  അനുഭൂതി അലമാല തീർക്കും 
ആത്മാവിൽ  അനുഭൂതി അലമാല തീർക്കും
ആശ്വാസമാദക രാത്രി ഇത് 
ആശ്വാസമാദക രാത്രി 
മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി 

സുഖമുഖ ഭാവരസാമൃതമൂറും 
ആനന്ദ മംഗളരാത്രി 
നിറയും യൗവന മാദകലഹരിയിൽ 
നിറയും യൗവന മാദകലഹരിയിൽ
ആറാടും അതിശയ രാത്രി ഇത് 
ആറാടും അതിശയ രാത്രി 

മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി 
മനവും തനുവും ഒരുമിച്ചുണർത്തും 
മദനോത്സവ രാത്രി 
മദനോത്സവ രാത്രി 
മോഹസംഗമരാത്രി ഇത് 
അസുലഭസുന്ദര രാത്രി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohasangama rathri

Additional Info

Year: 
1983

അനുബന്ധവർത്തമാനം