വാ വാ വാദിയാരെ വാ

വാ..... വാ....
വാ വാ വാദിയാരെ വാ
വഞ്ചിക്കൊടി ഓ(ന്‍) കൊഞ്ചും കിളി ഓ(ന്‍) ഇഷ്ടപ്പടി എന്ന കട്ടിപ്പുടി
അട നീയാച്ച് നാനാച്ച്
അടടട വാ വാ അടി ആത്തി ആത്തി
വഞ്ചിക്കൊടി ഓ(ന്‍) കൊഞ്ചും കിളി ഓ(ന്‍) ഇഷ്ടപ്പടി എന്നകട്ടിപ്പുടി
അട നീയാച്ച് നാനാച്ച്
ഏയ്..സുമ്മാ കെടന്ത സങ്ക നീയും നാരാസമാ ഉൗതിപ്പുട്ട്..വമ്പ്...വമ്പ്..
ഒനക്ക് വമ്പ്..വമ്പ്...
ഏയ് ദില്‍മാ ലൈഫ് ആസപ്പട്ട് 
പീലാ വുട്ട് ...സങ്ക് സങ്ക്..
ഒനക്ക് സങ്ക്...സങ്ക് 
[വാ വാ....]
ഇത് വൃത്തിയുള്ള വേല നീ 
എന്തിനുള്ള ചേലാ
നേരെ നിനക്കറിയാമോ അക്ഷരമാല
ഏ തട്ടുമുട്ടുകാരാ നിൻ
പൊട്ടബുദ്ധി പോര ഈ
കുട്ടികൾക്ക് വെട്ടമേകി നേർവഴി കാട്ടാൻ
പോവാത്ത നോട്ടിൻ കെട്ടേറെ നൽകി വേക്കൻസി വാങ്ങിച്ച കാര്യമറിഞ്ഞാൽ
ഇല്ലാത്ത ലൈസൻസ് ഉണ്ടെന്ന് കാട്ടി 
വള്ളിപുള്ളിതെറ്റി മാത്യ ഭാഷയെടുത്താൽ
ഈ പള്ളിക്കൂടം മെല്ലെ
കുരവളളിയിൽ പിടിക്കും
മുള്ളുവെച്ച കുടംകൊണ്ട് പളളക്കടിക്കും
ഈ പള്ളിക്കൂടം മെല്ലെ
കുരവളളിയിൽ പിടിക്കും
മുള്ളുവെച്ച കുടംകൊണ്ട് പളളക്കടിക്കും [വാ വാ....]
ഉച്ചയ്ക്കു കഞ്ഞി സപ്ലൈ കുറച്ചാൽ അതിലാകെ വല്ലാതെ മണ്ണുചുവച്ചാൽ
അതിനായി വെക്കും ഫണ്ടൊക്കെ മാറ്റി നീ നിന്റെ ഇഷ്ടത്തിനഷ്ടി കഴിച്ചാൽ
ഈ നാട്ടുകാരുകൂടും 
നടുറോഡിലിട്ട് മേടും
മുടി വടിച്ച് പുള്ളികുത്തി നാടുകടത്തും [വാ വാ....]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaa vaa vadiyare vaa

Additional Info

Year: 
2012

അനുബന്ധവർത്തമാനം