കുന്നോളം

 

ഓടി വിളയാട് പാപ്പാ...നീ ഒയ്ന്തിരിക്കെളാഹാദ്‌ പാപ്പാ...
കൂടി വിളയാട് പാപ്പാ...കുളന്തൈ വയ്യാതൈ പാപ്പാ....
ഓടി വിളയാട് പാപ്പാ...നീ ഒയ്ന്തിരിക്കെളാഹാദ്‌ പാപ്പാ...

തോം തോം തന തകിട തകിടധിമി.............
കുന്നോളം കാശുണ്ടെങ്കിൽ എള്ളോളം ജ്ഞാനം നേടാം..
എന്നായ് മാറുന്ന സങ്കല്പമേ......
മലയാളിപൗരന്മാരേ മറുനാടൻ വേഷം- 
കെട്ടിച്ചമ്മാനമാടുന്ന കലികാലമേ...... 
ശരികേടിൽ നീങ്ങുമ്പോഴും....തനിനാണം തോന്നുന്നില്ലേ....
നിലമറന്നും...നിലം മറന്നും..സ്വന്തം വേരിൽ കുന്തം കേറ്റല്ലേ...
കുന്നോളം കാശുണ്ടെങ്കിൽ എള്ളോളം ജ്ഞാനം നേടാം..
എന്നായ് മാറുന്ന സങ്കല്പമേ......

തനനാ തനനാ താനേ....................
അ ആ ഇ ഈ ഉ ഊ എ ഏ ഒ ഓ അം അ:
എ ബി സി ഡി നാം പഠിച്ചാലും.......
അ ആ ഇ ഈ നാം മറക്കല്ലേ.......(2)
ഇരുപത്താറത്തിലുണ്ടേൽ.......
അമ്പത്തൊന്നിതിലില്ലേ......
അതിനാലീ മലയാളം വലുതാണെന്നറിയേണ്ടേ......
കഥ മറന്നും...ശരി മറന്നും...വേഷം മാറി കോലം തുള്ളല്ലേ....
കുന്നോളം കാശുണ്ടെങ്കിൽ എള്ളോളം ജ്ഞാനം നേടാം..
എന്നായ് മാറുന്ന സങ്കല്പമേ......

തുമ്പിക്കയ്യെൻ കല്ലെടുത്തോട്ടേ.....
തുമ്പിക്കുഞ്ഞേ...കല്ലെടുക്കല്ലേ....(2)
നാടോടും നേരത്ത് നടുവേ നീ ഓടല്ലേ...
ആവേശം കൊണ്ടാലും...ആഭാസം കാട്ടല്ലേ...
തല മറന്നും..സ്ഥലം മറന്നും..താളം തെറ്റി താഴെപ്പോവല്ലേ.....
കുന്നോളം കാശുണ്ടെങ്കിൽ എള്ളോളം ജ്ഞാനം നേടാം..
എന്നായ് മാറുന്ന സങ്കല്പമേ......ഓ.....ഓ.....ഓ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunnolam

Additional Info

Year: 
2012

അനുബന്ധവർത്തമാനം