നിത്യകന്യകേ കാർത്തികേ

നിത്യകന്യകേ കാർത്തികേ ശ്രീ കുമാരനല്ലൂർ കാർത്ത്യായനീ
കരുണാമയീ നിൻ കാൽത്തളിരിൽ കർപ്പൂരദീപാഞ്ജലി....
നിത്യകന്യകേ.......

വൃശ്ചിക കാർത്തികവിളക്കുകൾ തെളിഞ്ഞു
പുഷ്പവും കളഭവുമണിഞ്ഞു ദേവി
വൃശ്ചിക കാർത്തികവിളക്കുകൾ തെളിഞ്ഞു
പുണ്യദർശനം തന്നൂ
സംക്രമസന്ധ്യകൾ തൃക്കാഴ്ച്ചയർപ്പിച്ച
സിന്ദൂരപ്പൂമ്പട്ടണിഞ്ഞു ദേവി
മന്ദാക്ഷമയിയായ്‌ നിന്നു...
നിത്യകന്യകേ.....

ആ...ആ...ആ.....
പ്രത്യുഷരശ്മികൾ ശ്രീകോവിൽ ചുറ്റി പ്രദക്ഷിണം വെയ്ക്കുമ്പോൾ
പ്രശാന്തി പ്രണവം ജപിക്കുമ്പോൾ
നിർമ്മാല്യപൂജാ ദർശനം കണ്ണിനു നിർവൃതി പകരുന്നു
ഹൃദയം നൈവേദ്യമൊരുക്കുന്നു
കാരണരൂപിണീ ഭവഭയനാശിനീ കൈവല്യമരുളൂ നീ
കരുണാ പീയൂഷ കല്ലോലിനീ കാത്തുകൊള്ളുക നീ....
(നിത്യകന്യകേ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nithya kanyake

Additional Info

Year: 
1977

അനുബന്ധവർത്തമാനം