കാക്കിക്കുപ്പായക്കാരാ

 

കാക്കിക്കുപ്പായക്കാരാ...
പീലിക്കണ്ണുഴിഞ്ഞെന്നെ മയക്കിയ
ജാലവിദ്യക്കാരാ
(കാക്കിക്കുപ്പായക്കാരാ...)

പൂവമ്പേല്‍ക്കാതെ കാത്ത മനസ്സിലെ
പുള്ളിമാന്‍ പേട കുടുങ്ങി നിന്‍
പുഞ്ചിരിത്തേനുള്ളില്‍ കുടുങ്ങി
(കാക്കിക്കുപ്പായക്കാരാ...)

കള്ളക്കണ്ണിലെ കരിമ്പുവില്ലുമായ്
പള്ളിവേട്ടക്കിറങ്ങിയെങ്കില്‍
കരിഞ്ചന്തക്കേസു ഞാന്‍ ചാര്‍ജ്ജു ചെയ്യും
കൈവളയും കൊണ്ടു ഞാന്‍ വിലങ്ങു വയ്ക്കും
ഏകാന്തത്തടവിനു വിധിക്കും
പരോളില്‍ പോലും പോകാതെ കസ്റ്റഡിയില്‍ വയ്ക്കും
(കാക്കിക്കുപ്പായക്കാരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
KakkIkkuppayakkara

Additional Info

അനുബന്ധവർത്തമാനം