ആശ്രമ മംഗല്യ ദീപമേ

ആശ്രമമംഗല്യ ദീപമേ…അനംഗലാവണ്യശില്പമേ
എൻ പർണശാലയിൽ എന്നുയരും
നിൻ പദനിസ്വനങ്ങൾ ദേവീ…
കാതോർത്തു കാതോർത്തു നിൽപ്പൂ ഞാൻ

സങ്കല്പമന്ദാരപുഷ്പമെ
സായൂജ്യം തേടുമെൻ സ്വപ്നമെ
എന്നന്തരാത്മാവിൽ എന്നരുളും
നിൻ പ്രേമമാധുരി നീ ദേവാ
മോഹിച്ചു മോഹിച്ചു നിൽപ്പൂ ഞാൻ

ആലിംഗനത്തിനു കൈനീട്ടി നിൽക്കും
ആരണ്യദേവത ഞാൻ
മൂകാഭിലാഷങ്ങൾ നൊമ്പരം കൊള്ളും
രാഗമാലിക ഞാൻ (ആലിംഗനത്തിനു)
അഞ്ജനശിലയായ് തപസ്സു ചെയ്യും
അഹല്യയല്ലോ ഞാൻ… അഹല്യയല്ലോ ഞാൻ (ആശ്രമ)

ഗന്ധർവ സംഗീത പല്ലവി മീട്ടുമെൻ
ഗാനവീണ നീ
വർണങ്ങൾ ചാലിച്ചു ചാലിച്ചു ചാർത്തിയ
മാരിവില്ലു നീ  (ഗന്ധർവ്വ)
നിത്യവസന്തത്തിൻ തേരിലെഴുന്നള്ളും
ദേവകന്യക നീ… ദേവകന്യക നീ

സങ്കല്പമന്ദാരപുഷ്പമെ
സായൂജ്യം തേടുമെൻ സ്വപ്നമെ
എൻ പർണശാലയിൽ എന്നുയരും
നിൻ പദനിസ്വനങ്ങൾ ദേവീ…
കാതോർത്തു കാതോർത്തു നിൽപ്പൂ ഞാൻ
മോഹിച്ചു മോഹിച്ചു നിൽപ്പൂ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aashrama mangalya deepame

Additional Info

Year: 
1977

അനുബന്ധവർത്തമാനം