മൈലാഞ്ചിക്കരം കൊണ്ട്

മൈലാഞ്ചിക്കരംകൊണ്ട് മൊഖം പൊത്തിയിരിക്കണ
മദനപ്പൂവനത്തിലെ മുളംതത്തക്കിളിപ്പെണ്ണേ
മണിമാറു തുടിക്കുന്നോ പിടക്കുന്നോ തുടുക്കുന്നോ
മണിമാരൻ വരുന്നൊരു സമയമടുക്കുമ്പോൾ

 മൈലാഞ്ചിക്കരംകൊണ്ട് മൊഖം പൊത്തിയിരിക്കണ
മദനപ്പൂവനത്തിലെ മുളംതത്തക്കിളിപ്പെണ്ണേ

മയ്യണിക്കണ്ണുകൾ മെല്ലെ വിരിഞ്ഞാൽ
മാരന്റെയുള്ളിൽ വമ്പ് പറക്കും- ഈ
മുന്തിരിച്ചുണ്ടിലെ പുഞ്ചിരി കണ്ടാൽ
മുഹറനിലാവും ഒന്നു കറുക്കും

കണ്ണു തുറക്കെടീ കണ്മണിയാളേ
അങ്ങൊന്നു നോക്കെടീ സുന്ദരിയാളേ
അന്റെ കിനാവിന്നറയില് കടന്ന്
ഖൽബ് കവർന്നിടും കള്ളനൊരാളേ

 മൈലാഞ്ചിക്കരംകൊണ്ട് മൊഖം പൊത്തിയിരിക്കണ
മദനപ്പൂവനത്തിലെ മുളംതത്തക്കിളിപ്പെണ്ണേ

പൂങ്കുളിർ കാലുകൾ മണ്ണിലമർന്നാൽ
പൂഴിയും പുളകം കൊണ്ടു തരിക്കും- ഈ
തട്ടത്തിനുള്ളിലെ മൊഞ്ചൊന്നു കണ്ടാൽ
പുതുമണവാളന്റെയുള്ളു തിളയ്ക്കും

ഒന്നു ചിരിക്കെടീ പൊന്മണിയാളേ
കൊഞ്ചി നടന്നൊരു പൈങ്കിളിയാളേ
നിന്നെ പൊതിഞ്ഞു നിറഞ്ഞൊരു നാണം
ഇന്നവൻ രാവിൽ തീർക്കും മോളേ

  മൈലാഞ്ചിക്കരംകൊണ്ട് മൊഖം പൊത്തിയിരിക്കണ
മദനപ്പൂവനത്തിലെ മുളംതത്തക്കിളിപ്പെണ്ണേ
മണിമാറു തുടിക്കുന്നോ പിടക്കുന്നോ തുടുക്കുന്നോ
മണിമാരൻ വരുന്നൊരു സമയമടുക്കുമ്പോൾ

 മൈലാഞ്ചിക്കരംകൊണ്ട് മൊഖം പൊത്തിയിരിക്കണ
മദനപ്പൂവനത്തിലെ മുളംതത്തക്കിളിപ്പെണ്ണേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mailanchikkaram kondu

Additional Info

Year: 
1986

അനുബന്ധവർത്തമാനം