മലർമാരി മധുമാരി
മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും
മനസ്സിൽ ഉതിരും നിറമാരി
മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഇലകൾ കുട പിടിക്കും ഈ നികുഞ്ജ നിലയത്തിൽ
ഒഴുകൂ നീയൊഴുകൂ
അഴകേ ഏഴഴകേ
തെളിയുന്നെൻ രൂപം നിൻ കണ്ണിൽ
ഉയരുന്നെൻ നാദം നിൻ നെഞ്ചിൽ
മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
കിളികൾ ചിറകടിക്കും ഈ സുഗന്ധസദനത്തിൽ
അണയൂ നീ അണയൂ പ്രിയനേ എൻ പ്രിയനേ
പൊതിയൂ നിൻ വർണ്ണം എൻ മെയ്യിൽ
പകരൂ നിൻ രാഗം എന്നുള്ളിൽ
മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും
മനസ്സിൽ ഉതിരും നിറമാരി
മലർമാരി മധുമാരി
കണ്ണിൽ പൊഴിയും നവമാരി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malarmaari Madhumaari
Additional Info
Year:
1986
ഗാനശാഖ: