വിഗ്രഹമല്ല ഞാൻ ദൈവമല്ലാ

വിഗ്രഹമല്ല ഞാൻ ദൈവമല്ലാ
വിഗ്രഹം കാണാത്ത മർത്യനല്ലോ
രക്ഷകനല്ല ഞാൻ ഭഗവാനുമല്ലാ
ലക്ഷ്യം പിഴച്ചൊരു പാവമല്ലോ
വെറുതെ വിടൂ എന്നെ വെറുതെ വിടൂ
  വിഗ്രഹമല്ല ഞാൻ ദൈവമല്ലാ

മനുഷ്യനെ കാണാൻ കഴിയാത്ത നേത്രങ്ങൾ
ഇല്ലാത്ത രൂപം കാണുന്നതെവിടെ
ഈശ്വരനില്ലെന്നു പറയുന്നവനേയും
ഈശ്വരനാക്കാൻ തുനിയുന്നു ലോകം 

വെറുതെ വിടൂ എന്നെ വെറുതെ വിടൂ
  വിഗ്രഹമല്ല ഞാൻ ദൈവമല്ലാ
വിഗ്രഹം കാണാത്ത മർത്യനല്ലോ

ഉദയമേ നിന്റെ തെളിയാത്ത കിരണങ്ങൾ
നോക്കി ഞാൻ വന്നൂ വളരും ഇരുളിൽ
മാനസമാനുകൾ കേഴുബ്ബ മണ്ണിൽ 
മാനവനാകാൻ ഇനിയെന്തു വേണം

  വെറുതെ വിടൂ എന്നെ വെറുതെ വിടൂ  

  വിഗ്രഹമല്ല ഞാൻ ദൈവമല്ലാ
വിഗ്രഹം കാണാത്ത മർത്യനല്ലോ
രക്ഷകനല്ല ഞാൻ ഭഗവാനുമല്ലാ
ലക്ഷ്യം പിഴച്ചൊരു പാവമല്ലോ
വെറുതെ വിടൂ എന്നെ വെറുതെ വിടൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vigrahamalla Njaan Daivamalla

Additional Info

Year: 
1986

അനുബന്ധവർത്തമാനം