ഉണരുന്നുണ്ടേ പകലായ്

ഹോ.... ഹോ....
ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം...
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ...
ഇടറാ ചുവടോടെ ഇവൻ ഏറും വഴി നീളേ...
കനിവാൽ ഒരു സ്വർഗ്ഗം മുളപൊട്ടും മണ്ണായി....
വരവേൽക്കാൻ നൻമ വിളങ്ങണ 
നാളുകളുണ്ടേ വരുവോളം...
നിറമേറും പുതിയൊരു ലോകം 
കാണുന്നുണ്ടേ ഇവനാലേ...
കഥമാറി വഴിമാറി...
കണ്ണുനീർ മായ്‌ക്കുന്നു...
നോവിന്റെ ലിപി മാറ്റി...
നീ തന്നെ എഴുതുന്നൂ...

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം...
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ...
ഇടറാ ചുവടോടെ ഇവൻ ഏറും വഴി നീളേ...
കനിവാൽ ഒരു സ്വർഗ്ഗം മുളപൊട്ടും മണ്ണായി....

കാലങ്ങളായ് മൺകൂരയിൽ... 
നിന്നോർമ്മയിൽ ഞാനിന്നുമേ...
മായുന്നുവോ... എന്നോമലേ...
തീരാത്തൊരെൻ മോഹത്തിലായ്...
എരിയാത്തോരാ കനൽ പോലേയാ..
മാറാപ്പുമായ് ഞാനേകനായ്...
തോരാത്തോരെൻ കണ്ണീരിലും...
എരിയാതെ നീ എരിയുന്നതും...
നീ എന്നുമേ... എന്നുള്ളിലായ്.... 
വിടരുന്നുവോ...

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം...
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ...
ഇടറാ ചുവടോടെ ഇവൻ ഏറും വഴി നീളേ...
കനിവാൽ ഒരു സ്വർഗ്ഗം മുളപൊട്ടും മണ്ണായി....

ഈ ലോകമേ നീ മാറുമോ... 
പുതുമാരിയിൽ നീ നനയുമോ...
നൽ സ്വപ്നമായ് നീ തീരുമോ...
ഈ നാടിനേ നേരേറ്റുമോ... 
ഇരുള് നീട്ടും... കാലമോളം...
പകല് പെയ്യും നിന്റെ വഴിയിൽ...
കനിവ് കിനിയും കരളുകൊണ്ടേ...
തിരികേ എഴുതും നല്ല കാലം...

ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം...
പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ...
ഇടറാ ചുവടോടെ ഇവൻ ഏറും വഴി നീളേ...
കനിവാൽ ഒരു സ്വർഗ്ഗം മുളപൊട്ടും മണ്ണായി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unarunundenne

Additional Info

Year: 
2019

അനുബന്ധവർത്തമാനം