കനകലിപിയിൽ കാലമെഴുതി
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...
മനസിലേ പൂന്തോപ്പിൽ...
വാസന്തം വിരിയവേ...
പോരുമോ പൂത്തുമ്പീ...
പൂക്കളമൊരുക്കണ്ടേ...
ഈ മലകളും... ഈ പുഴകളും...
പോയ് പോയ നേരം...
നീയറിയുമോ... ഈ നാട്ടിലെ...
ആ നല്ല കാലം...
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...
പൂരത്തിലായ് ആറാടുവാൻ...
പൊരുന്നുവോ നീ...
കുമ്മാട്ടിയും... ഈ പുലികളും...
നിൻ തോഴരാകും...
പൂരത്തിലായ് ആറാടുവാൻ...
പൊരുന്നുവോ നീ...
കുമ്മാട്ടിയും... ഈ പുലികളും...
നിൻ തോഴരാകും...
നാം തീർക്കുമോരോ... ഈ വേളകൾ...
ആനന്ദമീ... ആഘോഷമായ്...
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...
മഴമേഘമേ മതിയാക്കുവാൻ...
പറയുന്നുവോ നീ...
മാവേലിയും ഈ ഓണവും...
ഇന്നോർമ്മയാവും...
നാമൊത്തുചേരും... നൽനാളിലായ്...
ഈ പൈതൃകം... നിറവേറണം...
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...
മനസിലേ പൂന്തോപ്പിൽ...
വാസന്തം വിരിയവേ...
പോരുമോ പൂത്തുമ്പീ...
പൂക്കളമൊരുക്കണ്ടേ...
ഈ മലകളും... ഈ പുഴകളും...
പോയ് പോയ നേരം...
നീയറിയുമോ... ഈ നാട്ടിലെ...
ആ നല്ല കാലം...
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം...
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം...