ഇടനെഞ്ചിലിടയുന്ന ഢമരു പോലേ

ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
അലറുന്ന തിരമാല തല തല്ലിയുടയുന്ന 
പാറയിൽ പ്രാണന്റെ പഥികനാവൂ...
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ നീയെന്നെ 
ചുടുചാമ്പലാക്കാത്തതെന്തിനേറേ...
സംഹാര മൂർത്തേ... 
ശിവം.. ശിവം... ശിവം...
ഓംകാര മൂർത്തേ...
ശിവം.. ശിവം... ശിവം...

ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
അലറുന്ന തിരമാല തല തല്ലിയുടയുന്ന 
പാറയിൽ പ്രാണന്റെ പഥികനാവൂ...
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ നീയെന്നെ 
ചുടുചാമ്പലാക്കാത്തതെന്തിനേറേ...

കൈകൊണ്ടു മൃത്യു എറിഞ്ഞിടാൻ വെമ്പുന്ന
യമരാജരൂപത്തിലേറുന്ന ഭാനുജർ.....
അമ്മ തൻ മാറിനെ പോലും രമിക്കുന്ന
കാട്ടാളവൃന്ദങ്ങളുണ്ടെന്റെ ചുറ്റിലും...
മൃത്യു അല്ലാതേ അവർക്കെന്തു നൽകണം...
പറയണം പറയണം തമ്പുരാനേ...
പറയണം നന്മ തൻ തമ്പുരാനേ....
സംഹാര മൂർത്തേ... 
ശിവം.. ശിവം... ശിവം...
ഓംകാര മൂർത്തേ...
ശിവം.. ശിവം... ശിവം...

ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
അലറുന്ന തിരമാല തല തല്ലിയുടയുന്ന 
പാറയിൽ പ്രാണന്റെ പഥികനാവൂ...
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ നീയെന്നെ 
ചുടുചാമ്പലാക്കാത്തതെന്തിനേറേ...

ഈരേഴു ലോകത്തിൻ സംഹാര വാരിധേ
ബന്ധങ്ങൾ ഇല്ലാത്ത ബന്ധുവായ് വന്ന നീ...
പ്രാണനാം പ്രാണനെ ദൂരെയെറിഞ്ഞതും
എന്നഹംഭാവത്തിനന്ത്യം വരുത്താതെ...
പൊരിയുന്ന വെയിലത്തു ഉരുകുന്ന മനുജന്റെ
കണ്ണീർ തുടക്കാത്ത തമ്പുരാനേ...
അഴതാഴമറിയാത്ത തമ്പുരാനേ...
സംഹാര മൂർത്തേ... 
ശിവം.. ശിവം... ശിവം...
ഓംകാര മൂർത്തേ...
ശിവം.. ശിവം... ശിവം...

ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
ഇടനെഞ്ചിലിടയുന്ന ഢമരു പോലേ...
അട്ടഹാസം കൊണ്ട ഘോരനായ് ഞാൻ...
അലറുന്ന തിരമാല തല തല്ലിയുടയുന്ന 
പാറയിൽ പ്രാണന്റെ പഥികനാവൂ...
തൃക്കണ്ണിലെരിയുന്ന അഗ്നിയിൽ നീയെന്നെ 
ചുടുചാമ്പലാക്കാത്തതെന്തിനേറേ...
സംഹാര മൂർത്തേ... 
ശിവം.. ശിവം... ശിവം...
ഓംകാര മൂർത്തേ...
ശിവം.. ശിവം... ശിവം...

Swanasam Malayalam Movie | Idanenjil Video Song | Nikhil Prabha | Prijukumar Hridhay Aayoosh