ദൂരത്ത് മിന്നിത്തിളങ്ങണ
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
ഓർത്തോർത്തിരിക്കുവാൻ ഓർമ്മകൾ
തന്നു മറഞ്ഞോരെൻ മുത്തേ..
പണ്ടത്തെ പാട്ടിന്റെ ചേലിൽ
ആടിക്കുഴഞ്ഞു കളിച്ചു നാം...
ആടിക്കുഴഞ്ഞു കളിച്ചു നാം...
ഇന്നെന്റെ പ്രാണനിൽ നിന്നും
ദൂരെ അകന്നു മറഞ്ഞോ നീ...
ദൂരേ അകന്നു മറഞ്ഞോ നീ...
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
കാലങ്ങൾ പോയ് മറഞ്ഞൂ...
അന്നു ഞാൻ ഏറെക്കരഞ്ഞൂ...
ഓളങ്ങൾ തുള്ളുന്ന നീർപ്പോൽ
തുള്ളി അകന്നു നീ പോയ്‌മറഞ്ഞൂ...
ഇന്നെന്റെ പാതിയിൽ നിന്നും നീ...
പാടെ മറഞ്ഞു പോയീല്ലേ മുത്തേ..
ഇന്നെന്റെ ഓർമ്മയിൽ മാത്രം നീ...
ഒതുങ്ങി ഒതുങ്ങി നിൽക്കുന്നൂ...
ഒതുങ്ങി ഒതുങ്ങി നിൽക്കുന്നൂ...
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
ഓർത്തോർത്തിരിക്കുവാൻ ഓർമ്മകൾ
തന്നു മറഞ്ഞോരെൻ മുത്തേ..
പണ്ടത്തെ പാട്ടിന്റെ ചേലിൽ
ആടിക്കുഴഞ്ഞു കളിച്ചു നാം...
ആടിക്കുഴഞ്ഞു കളിച്ചു നാം...
ഇന്നെന്റെ പ്രാണനിൽ നിന്നും
ദൂരെ അകന്നു മറഞ്ഞോ നീ...
ദൂരേ അകന്നു മറഞ്ഞോ നീ...