ദാനം തരണം ധർമ്മം തരണം

ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം...(2)
ദാഹം തീർക്കാൻ ജലവും തരണം
ചാഞ്ഞുറങ്ങാൻ ഇടവും തരണം
ആപത്തെല്ലാം ദൈവം നീക്കും...
എന്നും അറിവായി അനുഗ്രഹിക്കും
എന്നും അറിവായി അനുഗ്രഹിക്കും..
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം..

യാചിക്കനാശയില്ലെന്നാകിലും
യാചനയിൽ നിന്നും കരകേറാൻ
യാതൊരു മാർഗ്ഗവുമില്ലെനിക്ക്
യാതൊരു മാർഗഗവുമില്ല..
വിശപ്പിൻ വേദന അറിയാത്തവരെ
വിശപ്പകറ്റാൻ കണിയേണമേ..
എൻ നൊമ്പരങ്ങൾ നിങ്ങൾ അറിയൂ ...
നഷ്ടത്തിൻ വേദന അറിയു..
ദാനം തരണം.. ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം..

കണ്ണുകളാൽ ദൈവത്തിൻ വരദാനമായ്
കനകവിളക്കുകൾ ഉള്ളവരെ
കൺകളില്ലാ ഈ ജന്മങ്ങളെ
കണ്ടില്ലെന്നു നടിക്കരുതേ...
കാണിക്ക നൽകുമീ  വിശ്വാസികളേ  
ഭഗവാന്റെ ഇംഗിതമറിയൂ  
ഭഗവാന്റെ ഇഷ്ടങ്ങളറിയൂ..
ദുഖതിത്തിൻ വേദന അറിയൂ ..

ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം...
ദാഹം തീർക്കാൻ ജലവും തരണം
ചാഞ്ഞുറങ്ങാൻ ഇടവും തരണം
ആപത്തെല്ലാം ദൈവം നീക്കും...
എന്നും അറിവായി അനുഗ്രഹിക്കും
എന്നും അറിവായി അനുഗ്രഹിക്കും..
ദാനം തരണം ധർമ്മം തരണം
അന്നം തരണം വസ്ത്രം തരണം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhanam Tharanam

Additional Info

Year: 
2019

അനുബന്ധവർത്തമാനം