സിന്ദൂരക്കുന്നിൻ താഴ്വരയിൽ

സിന്ദൂരക്കുന്നിൻ...
സിന്ദൂരക്കുന്നിൻ താഴ്വരയിൽ
കിന്നാരം ചൊല്ലും പൂന്തെന്നലേ
പിച്ചകപ്പൂവിൻ തേരിലേറി
മാരൻ വരുന്നൂ ഈ വഴി
(സിന്ദൂരക്കുന്നിൻ...)

ഇലഞ്ഞികൾ പുഞ്ചിരിക്കും
മലയോരം കുളിർ പാകി
പൊഴിഞ്ഞും വായ്ക്കുരവ
ആടിക്കളിച്ചു വരുന്ന കാറ്റേ
മാരന്റെ കാലൊച്ച കേട്ടില്ലേ
കന്നിപ്പെണ്ണിനെ കാണാനെത്തിയ
കാമൻ വന്നതറിഞ്ഞില്ലേ
(സിന്ദൂരക്കുന്നിൻ...)

കനവുകൾ പൂത്തുനിൽക്കും
മലയോളം കഥ ചൊല്ലി
ചൊരിഞ്ഞും ആ സുഗന്ധം
പാടിക്കളിച്ചു വരുന്ന കാറ്റേ
മാരന്റെ കാലൊച്ച കേട്ടില്ലേ
കന്നിപ്പെണ്ണിനെ കാണാനെത്തിയ
കാമൻ വന്നതറിഞ്ഞില്ലേ
(സിന്ദൂരക്കുന്നിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindoora kunnin

Additional Info

Year: 
1989

അനുബന്ധവർത്തമാനം