മാലിനി നദിതന്‍ തീരവനത്തില്‍

മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു
മാനുകള്‍ മേയും മേഖലയില്‍ നീ
അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍
മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു

കരകള്‍ അലതന്‍ തളയണിഞ്ഞു
കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു
വല്‍ക്കലം മുറുകും നിന്‍ മാറില്‍
മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു
(മാലിനി...)

ഇളകും മിഴികള്‍ ശരം കൊഴിച്ചു
പിടയും കിളിയായ് മനം തുടിച്ചു
ശലഭം തിരയും നിന്‍ കണ്ണില്‍
അലിയാൻ അരികില്‍ ഞാനണഞ്ഞു
(മാലിനി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maalini nadithan

Additional Info

Year: 
1989

അനുബന്ധവർത്തമാനം