മാനസവേണുവില്‍ ഗാനവുമായ്

മാനസവേണുവില്‍ ഗാനവുമായ്
ഈവഴി വീണ്ടും ഞാന്‍ വന്നു
പോയ വസന്ത സ്മൃതികള്‍ പേറി
തനിയേ ഏതോ പൂവും തേടി ഞാന്‍
മാനസവേണുവില്‍ ഗാനവുമായ്
ഈവഴി വീണ്ടും ഞാന്‍ വന്നു

നിനവിന്‍ കിളികള്‍ ചിറകടിച്ചു
കരളില്‍ കദനം നിഴല്‍ വിരിച്ചു
ഹരിതം പൊതിയും താഴ്വരയില്‍
മൃദുവായ് എന്നെ നീ വിളിച്ചു
(മാനസവേണുവിൽ...)

നദിയും കരയും കളിപറഞ്ഞു
അതിലെന്നുയിരില്‍ മലര്‍വിരിഞ്ഞു
മനസ്സില്‍ മധുരം നിറയുമ്പോള്‍
അറിയാതരികില്‍ ഞാനണഞ്ഞൂ
(മാനസവേണുവിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasavenuvil ganavumai

Additional Info

Year: 
1989

അനുബന്ധവർത്തമാനം