മാരിവില്ലിന്‍ പൂവിരിഞ്ഞ
മാരിവില്ലിന്‍ പൂവിരിഞ്ഞ
കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും
ചൊടിയും ഇതള്‍ ചൊടിയും
പുളകമെന്നില്‍ ചാര്‍ത്തുന്നൂ
മധുരമെന്നില്‍ തൂകുന്നൂ
വിടരും പ്രേമ കവിതേ
മാരിവില്ലിന്‍ പൂവിരിഞ്ഞ
കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും
ചൊടിയും ഇതള്‍ ചൊടിയും
മഞ്ഞുവീഴും വീഥിയില്‍
അണയും കാട്ടുമൈന നീ
മൗനംകൊള്ളും ചാരുതേ
മണ്ണില്‍ വന്ന ദേവതേ
കവര്‍ന്നിടുന്നൂ നീയെന്‍ ഹൃദയം
മാരിവില്ലിന്‍ പൂവിരിഞ്ഞ
കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും
ചൊടിയും ഇതള്‍ ചൊടിയും
എന്റെ സ്വപ്നഭൂമിയില്‍
തെളിയും ഏക ബിന്ദു നീ
നാണമാര്‍ന്ന മഞ്ജിമേ
രാഗവാനിന്‍ പൂര്‍ണ്ണിമേ
നിനക്കു മാത്രം എന്റെ ഹൃദയം
മാരിവില്ലിന്‍ പൂവിരിഞ്ഞ
കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും
ചൊടിയും ഇതള്‍ ചൊടിയും
പുളകമെന്നില്‍ ചാര്‍ത്തുന്നൂ
മധുരമെന്നില്‍ തൂകുന്നൂ
വിടരും പ്രേമ കവിതേ
മാരിവില്ലിന്‍ പൂവിരിഞ്ഞ
കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും
ചൊടിയും ഇതള്‍ ചൊടിയും