ഉടലിവിടെ എന്‍ ഉയിരവിടെ

ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം
കാളിദാസമേഘമേ ദൂതു പോയ്‌വരുമോ
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം

ഒരു തുടം തേനരുളി വന്നണഞ്ഞ ഗായകാ
ഒരു കുടം തീയരുളി പോയ്‌മറഞ്ഞ നായകാ
ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ
മുത്തുമണിക്കണ്ണീര്‍പ്പൂക്കള്‍ മാറില്‍ ചൂടാന്‍
പൊന്‍തേരിലേറി വരൂ
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം

എന്‍ കരളിന്നൾത്താരയില്‍
നീ കൊളുത്തി മെഴുകുതിരി
എങ്ങിനെ ഞാനിനി മറക്കും
നിന്‍ ചൊടിയില്‍ വിടര്‍ന്ന ചിരി
ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാൻ
ലില്ലി പൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍
നീയിനിയെന്നു വരും

ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം
കാളിദാസമേഘമേ ദൂതു പോയ്‌വരുമോ
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udalivide en uyiravide

Additional Info

Year: 
1988

അനുബന്ധവർത്തമാനം