ഒരു വസന്തം വിരുന്നു വന്നു

 

ഒരു വസന്തം വിരുന്നു വന്നു
സുമ സുഗന്ധം തുളുമ്പി നിന്നു
വേണുവൂതി വന്നുവോ പൂക്കളേ മധുപൻ (ഒരു വസന്തം...)

ഒരു ചെറുപൂവിനുള്ളിൽ മധുവിന്റെ സാഗരം
തളിരിളം കാറ്റിലേതോ മൃദു ഹിമ ശീകരം
സുരഭില യാമമേ പോവതെങ്ങു നീ (2)
സ്വർണ്ണ രേണു നെഞ്ചിൽ ചൂടി മാണിക്യ തേരിൽ  നീയിനി എന്നു വരും  (ഒരു വസന്തം...)

കരിവണ്ടിൻ മുരളികയിൽ പ്രണയത്തിൻ നാദമോ
ഹൃദയത്തിൻ ധമനികളിൽ മദനന്റെ താളമോ
പരിമള സൂനമേ മയങ്ങിയോ നീ (2)
സ്വർഗ്ഗരാഗം ചുണ്ടിൽ ചാർത്തി കിങ്ങിണിക്കൊമ്പിൽ നീയിനിയെന്നുണരും  (ഒരു വസന്തം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vasantham virunnu vannu

Additional Info

അനുബന്ധവർത്തമാനം