ഹേയ് ചാരുഹാസിനീ

ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ
ലോലലോല യാമം ലോഭനീയ യാനം
ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ
ലോലലോല യാമം ലോഭനീയ യാനം

കമ്പിയില്ലാതെ തെന്നല്‍മീട്ടും വീണയേതോ
ആട നെയ്യാതെ ചോലയേന്തും ചേലയേതോ
മേഘങ്ങളേ മോഹങ്ങളേ വാനില്‍ പറക്കൂ
ഓളങ്ങള്‍‌തന്‍ താളങ്ങളില്‍ ഗാനം മുഴക്കൂ
കാശില്ല കസ്തൂരി തെന്നല്‍ പൂശി മെയ്യില്‍
തെന്നല്‍ പൂശി മെയ്യില്‍
ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ
ലോലലോല യാമം ലോഭനീയ യാനം

തേന്‍‌കുടങ്ങളേ പൂവിനങ്ങളേ വണ്ടു വന്നോ
പ്രേമഗായകന്‍ വേണുവൂതി തേനുമ്മതന്നോ
മാന്‍‌പേടതന്‍ നേത്രങ്ങളില്‍ പൂവോ നിലാവോ
ഈ വല്ലിതന്‍ പൂവല്ലിയില്‍ പൊന്നിന്‍ കിനാവോ
എൻനെഞ്ചം പൂമഞ്ചം കാമ്യമീ നികുഞ്ജം
ഹേയ് ചാരുഹാസിനീ ചൈത്രശോഭിനീ
ലോലലോല യാമം ലോഭനീയ യാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey chaaruhasinee