രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍

രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍
മഞ്ജരീഹാരമാണോ മഞ്ജുമിഴിയില്‍
വിധുമുഖീ വരൂ സഖീ പ്രിയസഖീ
കൗമുദീഹാസമേതോ കനവുണര്‍ത്തി
മാലതീലാസ്യമേതോ ലയമൊരുക്കി
മലരിതാ മധുവിതാ നുകരൂ നീ
ഓ രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍
കൗമുദീഹാസമേതോ കനവുണര്‍ത്തി

ഹംസഗമനേ പ്രിയേ ശ്യാമനയനേ
രാഗസദനേ സഖീ രമ്യവദനേ
ഇതള്‍ വിടരുമോര്‍മ്മയില്‍ നീ ഇരുളകറ്റി കണ്മണീ
മൃദുലതികപോലവേ നീ ഉണരുകെന്റെ ഓമലേ
ഹൃദയവതി പ്രണയനദി മതിമയക്കി മതിമുഖി നീ
കൗമുദീഹാസമേതോ കനവുണര്‍ത്തി
രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍

തേനൊഴുക്കി നെഞ്ചില്‍ നിന്‍ ഹേമമുരളി
ആരുമറിയാതെ നിന്‍ പ്രേമമരുളി
ഇനിവരും ദിനങ്ങളില്‍ നീ മധുപകരൂ ജീവനില്‍
ഹൃദയവതി ഓമനിക്കും രതികലികയാണു നീ
കഥപറയും മിഴികളുമായ് ഇനി വരൂ നീ കതിരഴകേ

രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍
കൗമുദീഹാസമേതോ കനവുണര്‍ത്തി
വിധുമുഖീ വരൂ സഖീ പ്രിയസഖീ
ഓ രഞ്ജിനീരാഗമാണോ കൊഞ്ചുംമൊഴിയില്‍
കൗമുദീഹാസമേതോ കനവുണര്‍ത്തീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ranjini ragamano konchum mozhiyil

Additional Info

Year: 
1988

അനുബന്ധവർത്തമാനം