ഏകാന്തതേ നീയും - F

ഏകാന്തതേ നീയും അനുരാഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ വിശാലം നിൻ വീഥി
ഏകാന്തതേ നീയും അനുരാഗിയാണോ
രാവാഗ്നിയാണോ ചൊരിയും തുഷാരം

പൂങ്കാറ്റേ കവിതയിത് കേൾക്കാമോ
പോയ് നീയാ ചെവിയിലിതു മൂളാമോ
രാഗാദ്രഗാനങ്ങൾ പെയ്യാൻ വരാമോ
സ്വർഗ്ഗീയസ്വപ്നങ്ങൾ നെയ്യാൻ വരാമോ
ഇന്നെന്റെ മൗനം മൊഴിമലരായ് വാചാലം
(ഏകാന്തതേ…)

കാന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കൽഹാരം
ഋഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദിയിൽ നീരാടി
(ഏകാന്തതേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekanthathe neeyum - F