മുന്തിരിച്ചാർ കൈയ്യുകളിൽ
മുന്തിരിച്ചാർ കൈയ്യുകളിൽ
പുഞ്ചിരിത്തേൻ ചുണ്ടുകളിൽ
വീണ്ടും വീണ്ടും വീഞ്ഞിതു മോന്തി
വിജയം നമുക്ക് കൊണ്ടാടാം
(മുന്തിരിച്ചാർ...)
ഹണിയും മൂണും ഒഴുകി നടക്കും
മധുവിധു രാത്രി
മണിമണി പോലൊരു
കാമിനി തന്നുടെ ഒന്നാം രാത്രി
നവമി ചന്ദ്രിക നൃത്തം വെയ്ക്കും
വാസന്ത രാത്രി
നമ്മൾ ലഹരിയിൽ ആടിപ്പാടും
സംഗീത രാത്രി
(മുന്തിരിച്ചാർ...)
പുതുമണവാളൻ ചെന്നിടുമിപ്പോൾ
പുത്തൻ മണിയറയിൽ
മണവാട്ടിയ്ക്ക് പകർന്നു കൊടുക്കും
പൂന്തേൻ ചുണ്ടിണയിൽ
ഇനിയവൻ അവളുടെ കരവലയത്തിൽ
എന്നും തടവറയിൽ
അവർക്കു വേണ്ടി പാനം ചെയ്യാൻ
പാത്രം നിറയട്ടെ
(മുന്തിരിച്ചാർ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Munthirichaar kaiyyukalil
Additional Info
Year:
1988
ഗാനശാഖ: