കാർമുകിലും വെണ്മുകിലും
ഒഥല്ലോ....
ഡെസ്ഡിമോണാ....
കാർമുകിലും വെണ്മുകിലും പുണർന്നൂ
കാത്തിരിപ്പിൻ യുഗങ്ങൾ കഴിഞ്ഞൂ
മോഹങ്ങളിൽ ആത്മദാഹങ്ങളിൽ
ദേഹങ്ങൾ പരസ്പരമലിഞ്ഞു -രണ്ടു
ദേഹങ്ങൾ പരസ്പരമലിഞ്ഞു
ആ....
(കാർമുകിലും...)
കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ
കൈവഴികളൊന്നായി ചേർന്നു
ആ....
കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ
കൈവഴികളൊന്നായി ചേർന്നു
രണ്ടാത്മാക്കളിൽ വീണ്ടും വീണ്ടും
സുന്ദരസ്വപ്നങ്ങൾ വിരിഞ്ഞൂ
ആ....
(കാർമുകിലും...)
അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ
മഴവില്ലു വീണ്ടും തെളിഞ്ഞു
ആ....
അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ
മഴവില്ലു വീണ്ടും തെളിഞ്ഞു
മധുരാനുരാഗത്തിൻ മന്ദാര നന്ദനത്തിൽ
മനസ്സും മാംസവും ചേർന്നു
മനസ്സും മാംസവും ചേർന്നു
ആ....
(കാർമുകിലും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaarmukilum venmukhilum
Additional Info
Year:
1988
ഗാനശാഖ: