മരണത്തിന്‍ ഘടികാരം
ആ....
മരണത്തിന്‍ ഘടികാരം അടിക്കുന്നുവോ
മനുഷ്യനാം എന്‍ ഹൃദയം മിടിക്കുന്നുവോ
അടുത്തു വരുന്നൂ മണിയടി നാദം
മൃതിയുടെ മെതിയടി നാദം
മൃതിയുടെ മെതിയടി നാദം
മരണത്തിന്‍ ഘടികാരം അടിക്കുന്നുവോ
മനുഷ്യനാം എന്‍ ഹൃദയം മിടിക്കുന്നുവോ
മധുരമധുരമാം സ്വപ്നസുന്ദരികളെ
വിട പറയാം ഇനി വിട പറയാം
കനക പ്രതീക്ഷകളെ കാമുക വ്യാമോഹമേ
കഴുകന്റെ ചിറകടി കേള്‍ക്കുന്നില്ലേ
കാലത്തിന്‍ അന്ത്യവിധി കാണുന്നില്ലേ
മരണത്തിന്‍ ഘടികാരം അടിക്കുന്നുവോ
മനുഷ്യനാം എന്‍ ഹൃദയം മിടിക്കുന്നുവോ
വാനത്തു ചിരിക്കുന്ന താരാഗണങ്ങളേ
വര്‍ഷത്തിന്‍ ദൂതനാം കൊടുംകാറ്റേ
ദീപങ്ങള്‍ കെടുത്തുവിന്‍
ദീപങ്ങള്‍ കെടുത്തുവിന്‍
ആരോമലാളെ ഞാന്‍ ഉറക്കട്ടെ
താരാട്ടു പാടി ഞാന്‍ ഉറക്കട്ടെ
ഉറക്കട്ടെ...ഉറക്കട്ടെ...ഉറക്കട്ടെ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maranathin ghadikaaram
Additional Info
Year:
1988
ഗാനശാഖ: