കഥകൾ വീരകഥകൾ
കഥകൾ വീരകഥകൾ
നീ ചൊല്ലിയില്ലയോ
കനവിൽ എന്റെ കരളിൽ
കുളിർ കോരിയില്ലയോ
എൻ ശ്യാമസുന്ദര ദേവാ
ഘനശ്യാമ സുന്ദര ദേവാ
ഉണർന്നു കേട്ടുണർന്നു
എൻ മോഹശാരിക മന്ദം
പറന്നു വാനിലാകെ
അനുരാഗ കാകളി പാടി
തെളിഞ്ഞൂ കണ്ണിൽ തെളിഞ്ഞൂ
ഭൂലോകമൊരു പൂവാടിയായ്
പൂമ്പാറ്റയായ് ഞാൻ
ലല്ലാ ലല്ലാ ലല്ലാ...
കഥകൾ വീരകഥകൾ
നീ ചൊല്ലിയില്ലയോ
എൻ ശ്യാമസുന്ദര ദേവാ
ഘനശ്യാമ സുന്ദര ദേവാ
ഗഗനം നീലഗഗനം
നിറയെ നീരജങ്ങൾ വിരിഞ്ഞു
അകലെ നിന്നു കേട്ടു
ഒരു ഗാനപല്ലവിയേവം
വരൂ നീ ഡെസ്ഡിമോണാ...
ഈ രാത്രിയിൽ ഈ വേദിയിൽ
ആടാൻ വരൂ നീ
വരൂ വരൂ വരൂ...
കഥകൾ വീരകഥകൾ
നീ ചൊല്ലിയില്ലയോ
കനവിൽ എന്റെ കരളിൽ
കുളിർ കോരിയില്ലയോ
എൻ ശ്യാമസുന്ദര ദേവാ
ഘനശ്യാമ സുന്ദര ദേവാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadhakal veerakadhakal
Additional Info
Year:
1988
ഗാനശാഖ: