ഏതോ രാപ്പൂവിൽ

ഏതോ... രാപ്പൂവിൽ...
പരിമള ദൂതായ് മൗനം കിനിയുമ്പോൾ...
വീശും... രാക്കാറ്റിൽ...
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ...
വീണ്ടും... മദഭരമേതോ... 
ശ്രുതി മീട്ടി ഉടലിൻ ഇഴകൾ താനേ മുറുകുന്നു...

ഏതോ... രാപ്പൂവിൽ...
പരിമള ദൂതായ് മൗനം കിനിയുമ്പോൾ...

ആകാശദീപങ്ങൾ മാഞ്ഞൂ...
പുതുമഴ തഴുകിയ യാമിനിയുണരുകയായ്...
മേഘങ്ങൾ താനേയലിഞ്ഞൂ...
ഒരു തുടി കരളിലുണർന്ന് കിതക്കുകയായ്...
കായലോരങ്ങൾ കാറ്റിലുന്മാദ-
നൃത്തമാടുന്ന ലഹരിയിതാ... 
കൈതപൂക്കുന്ന നേരമായ് മണം 
വന്നു പുൽകുന്ന യാമമിതാ...
ശ്വാസമൗനങ്ങൾ ഒന്നു ചേരുന്ന സമയമിതാ...

ഏതോ... രാപ്പൂവിൽ...
പരിമള ദൂതായ് മൗനം കിനിയുമ്പോൾ...

ആ...
ഏകാന്ത വാതിൽ തുറന്നൂ...
പുളകിത മൂകമനോഹര വിസ്‌മൃതിയായ്...
ഏതോ വിരൽപ്പാടുണർന്നൂ...
വിസ്മയ സ്വരലയ മധുരിത നിർവൃതിയായ്...
തരളഗാത്രിയായ് ഭൂമി പാടുന്ന
ഭാവഗീതങ്ങൾ ഉതിരുകയായ്‌...
ഈറനാർന്നൊരീ ഹരിത കഞ്ചുകം
കാറ്റിലഴിയുന്ന നേരമായ്...
അഗ്നിനാളങ്ങൾ സംഗമിക്കുന്ന സമയമായ്...

ഏതോ... രാപ്പൂവിൽ...
പരിമള ദൂതായ് മൗനം കിനിയുമ്പോൾ...
വീശും... രാക്കാറ്റിൽ...
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ETHO RAPPOOVIL