എങ്ങും ചന്ദനഗന്ധം

എങ്ങും... ചന്ദനഗന്ധം നിറയും...
സന്ധ്യയിലീ വാനിൽ...
എങ്ങും... ചന്ദനഗന്ധം നിറയും...
സന്ധ്യയിലീ വാനിൽ...
എവിടേക്കേകാകിനിയായ്... 
താഴ്‌ന്നു പറക്കുന്നൂ... പക്ഷീ...
എൻ പൊൻ മേഘപ്പക്ഷീ...

എങ്ങും... ചന്ദനഗന്ധം നിറയും...
സന്ധ്യയിലീ വാനിൽ...

ഇതുവരെ ചിറകുവിടർത്തിയതിൻ 
വെൺ ചാരുതയുണ്ടല്ലോ...
ഭാസുര ഭാവനയുണ്ടല്ലോ...
പുതു പുതു പൂവുകൾ പുലരികൾ 
നിരകതിരൊളികളുമുണ്ടല്ലോ...
ആനന്ദത്തിൻ ആകാശങ്ങൾ-
ക്കതു നിധിയാണല്ലോ...
കനവായ് എന്നുമതുള്ളിൽ
കാത്തേ കഴിയുകയാണല്ലോ... 
വാനം... കഴിയുകയാണല്ലോ...

എങ്ങും... ചന്ദനഗന്ധം നിറയും...
സന്ധ്യയിലീ വാനിൽ...

ഇനി വരും ഏതൊരു നാളും 
തെളിയാൻ വാർമതിയുണ്ടല്ലോ...
വാനിൽ താരകയുണ്ടല്ലോ...
പുതു പുതു ശീലുകൾ ഇശലുകൾ 
ഇനി നിറജതികളുമുണ്ടല്ലോ...
ആഹ്ലാദത്തിൻ ആകാശങ്ങൾ
-ക്കതു ലയമാണല്ലോ....
അലിവോടെന്നുമതിന്നായ് 
കാത്തേ കഴിയുകയാണല്ലോ... 
വാനം... കഴിയുകയാണല്ലോ...

എങ്ങും... ചന്ദനഗന്ധം നിറയും...
സന്ധ്യയിലീ വാനിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engum Chandanagandham