മായാമാളവഗൗള രാഗം

ഓം..ഓം..
സാ രീ ഗാ മാ പാ ധാ നീ...സാ...
സാ നീ ധാ പാ മാ ഗാ രീ... സാ
മായാമാളവഗൗളരാഗം
മൃദുമയഭൈരവ രാഗം
സംഗീതകലയുടെ ആദിമപാഠത്തിൻ
സരസിജമുണരും രാഗം
ഗമപാ ധമപധനീ
സനിരീ സാ...
ആ...ആ..ആ

വീണാധരീ ...
സാരിഗപധനീ സനിധപമഗരിസ
വീണാധരീ പത്മാസനശാലീ
വിജ്ഞാന സംവാഹിനീ
സംഗീത സാഹിത്യ സരോരുഹങ്ങളാം
സംക്രമപ്പുലരികൾ വിടർത്തൂ
സാരിഗ പമഗരി ഗാപധാ
ഗാപധ നിധ ധപ ധാനീസാ
സാരിഗ നീസരി ധാനിസ പാധനി
ധനിനിധ ധപപമ മഗഗരി രീ
സരിഗ രിഗപ ഗപധനിധപ മഗപ
ഗപധനിസ ഗപധനിസ ഗപധനിസ

സാഗമ ധനിസാ നിധമഗ സാ..
സൂര്യകോൺസ്മേ സർവചരാചര
ജീവനശക്തിയായ് നീ വന്നൂ
ആ..ആ..ആ..
ഊർജ്ജത്തിനഗ്നിയായ് ഉഗ്രാതപമായ്
ഗ്രീഷ്മമായ് നീ മാറുന്നു
സഗമാ നിസഗാ ..സഗനീ ധാ മാ ഗാ
സസഗഗമാ ഗഗമമധാ
മമധധനീ ...സാനിധമഗസാഗാ

വരൂ വരൂ നീ മേഘമേ ഇനി
നിൻ നിരഞ്ഞൊരകിടു ചുരത്തൂ
മമരീരീ മമരീരീ.....
പപമമ പപനിനി നിനിസസരീ
മമരിരി സസരീ നിരീസാ
നിനിസാ നിനിസാ നീപാ
മമപ മമപ മാരീ
മമപപ നിനിനിനി നീനീനി സാ


ജലധരകേദാരധാരയിലരുവികൾ
നദികൾ കടലുകൾ നിറയുന്നൂ
ആ...ആ....ആ‍....

ഭൂമിതൻ കുളിരൊരു രോമാഞ്ചമായ്
മാമരനിരകൾ ലതാംഗികളായ്
ആ...ആ...അ....

മല്ലികാവസന്തം വിരുന്നിനെത്തി
ചില്ലകൾ പൂക്കണിയൊരുക്കി
നീ നീ നിനിനീ.. സനിധപമാഗ
സഗ ഗമ സഗ ഗമ
ഗമപ മപനി പനിസ നിസഗ
സഗമപ മഗഗരി രിസസനി നിധധപ
ഗമപനിസ ഗമപനിസ ഗമപനിസ

മധുകണം തേടുന്ന വണ്ടുകളിൽ
മായികസംഗമ വേളകളിൽ
കണ്ണുകൾ മെയ്യുകൾ രമിയ്ക്കുമിണകൾ തൻ
ഹൃദയവികാരമേ കേദാരമേ
ആ..ആ..ആ...

ഭൈരാഗി ഭൈരവമേകും വിരഹം
രേവതി ചൂടിയ മൗനരാഗം
ആ...ആ‍...ആ....

നിറുകയിൽ വർണ്ണമയിൽപ്പീലി
നെറ്റിയിൽ ചന്ദനപ്പൂങ്കുറി
ഉറങ്ങുമാ കണ്ണനെ താരാട്ടാൻ
ഹൃദയം നിറയെ നീലാംബരീ നീലാംബരീ
ആ...ആ...ആ..

ജ്യോതിസ്വരൂപിണീ സന്ധ്യ തൻ നടയിൽ
ദീപാരാധന തൂടങ്ങീ
സസരീ ഗാരീസനിസാ
നീ സനിധാപമഗാ
സസരീ ഗഗമാ പധനിസ നീധാപാ

ഉദയരവിചന്ദ്രിക രാഗതപസ്വിനീ
ഉരുവിട്ടു മറയുന്നൂ ശാന്തീമന്ത്രം
ആ..ആ...ആ...

താണ്ഡവപ്രിയരായണഞ്ഞു ചുറ്റും
തമസ്സിൻ രൂപങ്ങൾ നൃത്തമാടി
സസസസസ രിരിരിരിരി .ഗഗമമമഗാ...
മമമമമ ഗഗഗഗഗ രിരിസസധപാ
മപമപമ ഗമഗമഗ രിഗരിരിസപാ
സരിഗമപ സരിഗമപ
ഗാഗാഗ മാമാമ പാ

യക്ഷകിന്നരന്മാർ പാടി വരുന്നൊരു
ഗന്ധർവ്വയാമാന്തരത്തിൽ
ബ്രാഹ്മമുഹൂർത്തത്തിൽ കിളികൾ ചിലച്ചൂ
വിഭാവരീ ! വിഭാവരി !

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayamalavagowla ragam

Additional Info

അനുബന്ധവർത്തമാനം