കൂടെ വാ കൂടു തേടി വാ

കൂടെ വാ കൂടു തേടി വാ
ചൂടി വാ ചൂടു തേടി വാ
എന്റെ സ്വർഗ്ഗമണിമേടയിൽ
എന്റെ സ്വപ്നസുഖസീമയിൽ
ഒരു ചെവി ഇരുചെവി
ഒരു ചെവി ഇരുചെവി
അറിയാതെ വാ..വാ
കൂടെ വാ...

മൈ ഡിയർ പെൺകൊടീ
ചിൽഡ് ബിയർ നീയെടീ
മുത്തി മുത്തി നിന്നിൽ ഞാൻ
മുങ്ങിപ്പൊങ്ങി നീന്തുമ്പോൾ
കൊത്തിക്കൊത്തി നീയെന്റെ
മുറംകേറി കൊത്തുമ്പോൾ
കാലം മുന്നും ലോകം മൂന്നും
കാമനിവൻ കൈക്കലാക്കും ഹാ
പറന്നു പറന്നു പിന്നെ ഞാനാ
പറുദീസപ്പാരിതിൽ കൊണ്ടു പോരും
ഒരു ചെവി ഇരുചെവി
ഒരു ചെവി ഇരുചെവി
അറിയാതെ വാ..വാ
കൂടെ വാ...

പഞ്ചാര പ്രായവും പൈങ്കിളി പ്രേമവും
തത്തി തത്തി നിന്നിലും
എത്തി എത്തി നോക്കുമ്പോൾ
കൈയ്യുംകെട്ടി നിൽക്കുവാൻ
വയ്യെനിക്കു വയ്യെടീ
തഞ്ചം പോലെ താളം പോലെ
നെഞ്ചണയും ഞാനലിയും ഹായ്
മറന്നു മറന്നു സ്വയം മറന്നാൽ
മധുരാനുഭൂതിയിൽ നാം മയങ്ങും
ഒരു ചെവി ഇരുചെവി
ഒരു ചെവി ഇരുചെവി
അറിയാതെ വാ..വാ
കൂടെ വാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Koode vaa koodu thedi vaa