പടമേളം പഞ്ചാരിതാളം

പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
ചിറകിട്ടു നിറമിട്ടു നാമൊന്നിച്ചിങ്ങോളം... 
മുകിലാകാശം തൊടുമാവേശം... 
ഉണരുന്നേ പറവക്കാലം...
കളിമൈതാനം വിജയം തന്നേ...
ഇതാ ഹൃദയങ്ങൾ അല്ലതല്ലുന്നേ...
പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം...
അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം... 

പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പുഞ്ചിരി പടക്കം...
തിരി കണ്ണുകളിൽ കൊളുത്ത്...
മൊഴി മുന്തിരി നീരൊഴുക്ക്...
ഒരു പമ്പരമായ് കറങ്ങ്....

മധുരം ചുരന്നിതാ ഓരോ ഓരോ മനം...
കുയിലേ പാടി വരൂ ഒരു ചാരുതഗീതമിനി...
കില് കില് ചിലങ്കതൻ ഒലി കേട്ടേ...
കുറുവാൽ നിലാക്കിളി വരുന്നുണ്ടേ...
അട പാട്ടുമല്ലെട.... ആട്ടമല്ലെട... 
കൂട്ടമൊത്തു കറങ്ങി വാവാവാ... വാ... 

പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പുഞ്ചിരി പടക്കം...
തിരി കണ്ണുകളിൽ കൊളുത്ത്...
മൊഴി മുന്തിരി നീരൊഴുക്ക്...
ഒരു പമ്പരമായ് കറങ്ങ്....

അതിരോ അലിഞ്ഞിതാ തമ്മിൽ തമ്മിൽ സ്വയം... 
അണയും നാമരികെ പുതുനാളുകളാണിവിടെ...
നഗരം നിറഞ്ഞൊരാ പുഴ പോലേ... 
അതിലേ അലഞ്ഞു നാം ഇല പോലേ....
അട പാട്ടുമല്ലെട.... ആട്ടമല്ലെട... 
കൂട്ടമൊത്തു കറങ്ങി വാവാവാ... വാ... 

പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...

മുകിലാകാശം തൊടുമാവേശം...
ഉണരുന്നേ പറവക്കാലം...
കളിമൈതാനം വിജയം തന്നേ...
ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ...
പന്തുപോലെ മിന്നുന്നേ അന്തി പൂത്താരം...
അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആഘോഷം... 

പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...
പടമേളം പഞ്ചാരിതാളം... 
ഇടനെഞ്ചാകെ ഉന്മാദതാളം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padamelam

Additional Info

Year: 
2019

അനുബന്ധവർത്തമാനം