കാതോരം പൂങ്കാറ്റോട് മെല്ലെ

കാതോരം... പൂങ്കാറ്റോട് മെല്ലെ
കല്യാണമോതാൻ കാത്തിരുന്നുവോ...
കണ്ണോരം... ഈ കണ്ണാടി നോക്കി
കിന്നാരമോടെ കൂട്ടിരിക്കുമോ...
നാളെ പൊന്നിൻ മേനിയഴകിൽ...
ചേലിൽ തിങ്കൾ താലിയണിയാം...
എന്നോടൊത്തു കഴിയാമെന്നും 
നിന്നിൽ പാതി നിറയാം...
ഏദൻ സ്വപ്നമേ... സ്വന്തമായ്... വന്നു നീ...
മണ്ണിലെ... സ്വർഗ്ഗമായ്... തീർന്നു നീ...

ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലെ...
മുത്തുകൾ ചേർത്തു വയ്ക്കാനൊത്തുണർന്നുവോ...
ഇത്തിരി പൂങ്കുറുമ്പിൽ ഒത്തുകൂടവേ...
പൂത്തിരി കണ്ണിലെന്തേ നാണമേറിയോ...

എന്നുമാ കൈവിരൽ പൂത്തുമ്പിനാലെ നീ...
എന്നുയിർ ലോലമായ് തൊട്ടു പാടീ...
താനേ മൂളും... രാവീണേ വീണ്ടും...
തോരാ മൗനരാഗം ഏറ്റുവാങ്ങുന്നു ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathoram Poomkatodu Melle