ഈ ലോകം ഒരു കൂട്
ലോകം ഒരു കൂട്...
ഈ കൂട്ടിൽ നിന്നും കൂടെപ്പാട്...
മാടപ്രാവേ... മാടപ്രാവേ...
ലോകം ഒരു കൂട്...
ഈ കൂട്ടിൽ നിന്നും കൂടെപ്പാട്...
മാടപ്രാവേ... മാടപ്രാവേ...
കുഞ്ഞുകിനാവിൻ തൂവൽ
പൂങ്കാറ്റിൽ വീശിപ്പായാമാവോളം...
മഴവില്ലിൻ പുറമേറാൻ
ഓർമ്മകൾ ചൊല്ലുവതെന്താണ്...
ഒത്തൊരുമിച്ചാൽ എന്താണ്...
കാത്തിരുന്നതീ ദിനം...
അതിരു തിരിച്ചാൽ
കതിരുകളൊന്നും കണ്ണിലുടക്കില്ല...
അക്കരെയിക്കരെ നിന്നാ-
ലൊത്ത് പറക്കാനൊക്കില്ല...
ഓരോ ദിനവും ഓണം പോലായാൽ
ഓർമ്മത്തുമ്പികൾ ഊഞ്ഞാലാടി വരും...
ഓലഞ്ഞാലി കുരുവികൾ പോലെ
ഓരോ നിമിഷവും ഈണത്തേൻ-
പുഴ നീന്താനാവേണം....
കുന്നോളം കളി വാക്കുണ്ടേ...
കാണാതാകും നേരത്തെല്ലാം
ഉള്ളിൽ നോവുണ്ടേ...
കാത്തു നിന്ന് ശ്രുതി ചേർക്കും..
കാറ്റിനോട് കളിയാടാൻ...
ആരും കാണാതിനും
പോരാമോ മോഹപക്ഷീ...
ഓരോ വാക്കും നക്ഷത്രങ്ങൾ
പോലെ മിന്നേണം...
തോരാ സ്നേഹം തീരം തന്നിൽ
തമ്മിൽ പുൽകേണം...
ഓർമ്മകൾ ചൊല്ലുവതെന്താണ്...
ഒത്തൊരുമിച്ചാൽ എന്താണ്...
കാത്തിരുന്നതീ ദിനം...
അതിരു തിരിച്ചാൽ
കതിരുകളൊന്നും കണ്ണിലുടക്കില്ല...
അക്കരെയിക്കരെ നിന്നാ-
ലൊത്ത് പറക്കാനൊക്കില്ല...
അതിരു തിരിച്ചാൽ
കതിരുകളൊന്നും കണ്ണിലുടക്കില്ല...
അക്കരെയിക്കരെ നിന്നാ-
ലൊത്ത് പറക്കാനൊക്കില്ല...