ഒരു കുഞ്ഞിക്കിനാവിൻ്റെ

ഒരു കുഞ്ഞിക്കിനാവിന്റെ തോളിൽ
നീയൊന്നുറങ്ങാമോ
കുഞ്ഞുതിങ്കൾ കിടാവിന്റെ മെയ്യിൽ
രാരീരാം പാടാം ഞാൻ
ഇണയായി നീ തുണയായി നീ 
എൻ കനവോളം ... (ഒരു കുഞ്ഞിക്കിനാവിന്റെ.. )

ഉണ്ണി... എന്റെ മാത്രം ഉണ്ണിക്കണ്ണനാണു
എന്നും പിടയുന്ന എന്റെ മനസ്സിന്റെ നൊമ്പരങ്ങൾ
ഒരു കുഞ്ഞിക്കിനാവിന്റെ തോളിലേറ്റി
എന്നും എന്റെ താരാട്ടുകേട്ടുറങ്ങുന്ന എന്റെ മാത്രം ഉണ്ണി

നിനക്കായി മാത്രമെൻ 
വിരിയുന്നൊരോർമ്മയിൽ
പിടയുന്നു മനസ്സിൻ നൊമ്പരം (2)
കനവിൽ നീ മാത്രമായ്
നിനവിൽ ഞാനേകയായ് (2)
ഊഞ്ഞാലാടീടാം നീയെന്നും പോരാമോ
പാട്ടിൻ താരാടട്ടായ് ഞാനെന്നും മാറീടാം 
(ഒരു കുഞ്ഞിക്കിനാവിന്റെ.. ) 

പിടക്കുമെൻ നെഞ്ചിൻ താളം
പിരിയുന്നോരോർമ്മയിൽ
ചിതറുന്നു പനിനീർ പൊൻകുടം 
ഇരുളിൽ ഞാനേകയായ് 
മിഴിനീരുമാത്രമായ്
സ്വപ്നക്കൂട്ടിൽ നീ എന്നും പോരാമോ
മുത്തം നൽകാം ഞാൻ നീയെന്റേതാവില്ലേ
(ഒരു കുഞ്ഞിക്കിനാവിന്റെ.. ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Kunjikkinaavinte

Additional Info

Year: 
2019

അനുബന്ധവർത്തമാനം