ഉണരാം ഉയരാം

ഉണരാം  ഉണരാം  ഉയരാം  ഉയരാം

വളരാം വളർന്നു ചേർന്നു പറക്കാം

 

അബലകളല്ലിനി നമ്മൾ 

അശക്തരല്ലിനി നമ്മൾ (2)

ഇനി നാം കാണും സങ്കല്പങ്ങൾ 

സകലം സഫലം വിജയം. (2)

 

ആകാശം പോലും അതിരല്ലാ

ആ മേഘജാ‍ലം മതിലല്ലാ (2)

വളരും വനിതാസംഗമത്തിരയിൽ 

തകരും മതിലുകളെല്ലാം  (2)

 

നമ്മൾ ജയിക്കും നമ്മൾ നയിക്കും (2)

ആൺമേൽക്കോയ്മകൾ തകരും...

തകരും തകരും തകരും തകരും

 ആൺമേൽക്കോയ്മകൾ തകരും...  

 

ഉണരാം  ഉണരാം  ഉയരാം  ഉയരാം

വളരാം വളർന്നു ചേർന്നു പറക്കാം

 

ഭൂമിയെപ്പോലിനി ക്ഷമ വേണ്ടാ

താളത്തിനൊത്തിനി തുള്ളേണ്ടാ (2)

നമ്മുടെ ലോകം നമ്മുക്ക് സ്വന്തം

നമ്മുടെ താളം നാം കണ്ടെത്തും (2)

 

നമ്മൾ ജയിക്കും നമ്മൾ നയിക്കും

ആൺമേൽക്കോയ്മകൾ തകരും...

തകരും തകരും തകരും തകരും

 ആൺമേൽക്കോയ്മകൾ തകരും...  

 

അബലകളല്ലിനി നമ്മൾ 

അശക്തരല്ലിനി നമ്മൾ (2)

ഇനി നാം കാണും സങ്കല്പങ്ങൾ 

സകലം സഫലം വിജയം. (2)

   

ഉണരാം  ഉണരാം  ഉയരാം  ഉയരാം

വളരാം വളർന്നു ചേർന്നു പറക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unaram Uyaram

Additional Info

Year: 
2019

അനുബന്ധവർത്തമാനം