തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം

തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം...
മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം....
തൊട്ടു വിളിച്ചൂ... മുട്ടി ഉരുമ്മീ... 
കെട്ടിപ്പിടിച്ചൂ....
ഊഹങ്ങളെല്ലാം...  ഊഹങ്ങളെല്ലാം... 
പാഠങ്ങളായീ... പാഠങ്ങളായീ...
പാഠങ്ങളെല്ലാം... പാഠങ്ങളെല്ലാം... 
സ്വപ്നങ്ങളായീ... 
തുടങ്ങീ രാസോത്സവം...
മധുരമദനോത്സവം...

മെല്ലെ മെല്ലെ നിന്‍ മിഴികളടഞ്ഞൂ...
നിന്നിമയിലെന്നിമ ചേര്‍ന്നമര്‍ന്നൂ...
സന്ധ്യ നിന്‍ മുഖം കണ്ടു ചുവന്നൂ...
എന്‍ കണ്ണില്‍ നിന്‍ സ്വപ്നം തെളിഞ്ഞൂ...
തുടങ്ങി ഹൃദയോത്സവം...
വിജയഗാനോത്സവം...

തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം...
മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം....
തൊട്ടു വിളിച്ചൂ... മുട്ടി ഉരുമ്മീ... 
കെട്ടിപ്പിടിച്ചൂ....

തെന്നി തെന്നി നിന്റെ പാദമിടറി...
പിന്നെപ്പിന്നെ എന്റെ കൈകളുഴറി...
ആരു കണ്ടാലെന്തീ നടനം...
നമ്മള്‍ രണ്ടല്ലൊന്നാണെന്നു ഗണിതം...
തുടങ്ങീ രതിനര്‍ത്തനം...
സുഗന്ധസുഖമാധവം....

തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം...
മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം....
തൊട്ടു വിളിച്ചൂ... മുട്ടി ഉരുമ്മീ... 
കെട്ടിപ്പിടിച്ചൂ....
ഊഹങ്ങളെല്ലാം...  ഊഹങ്ങളെല്ലാം... 
പാഠങ്ങളായീ... പാഠങ്ങളായീ...
പാഠങ്ങളെല്ലാം... പാഠങ്ങളെല്ലാം... 
സ്വപ്നങ്ങളായീ... 
തുടങ്ങീ രാസോത്സവം...
മധുരമദനോത്സവം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottu Thottu Vidarnnu