എത്ര സുന്ദരം സായന്തനം

എത്ര സുന്ദരം സായന്തനം...
എത്ര സുന്ദരം സായന്തനം...
ചിത്രമനോഹര മലര്‍വനം വാനം...
ഉഷസന്ധ്യയും സായംസന്ധ്യയും...
ഒരുപോലെ മോഹനം... മോഹനം...
എത്ര സുന്ദരം സായന്തനം...

എത്ര സുന്ദരം സായന്തനം...
ചിത്രമനോഹര മലര്‍വനം വാനം...
ഉഷസന്ധ്യയും സായംസന്ധ്യയും...
ഒരുപോലെ മോഹനം... മോഹനം...
എത്ര സുന്ദരം സായന്തനം...

പ്രണയവസന്തം തൊഴുതുണരുമ്പോള്‍
സാന്ത്വനമധുരം നിറഞ്ഞൊഴുകുമ്പോള്‍...
പ്രണയവസന്തം തൊഴുതുണരുമ്പോള്‍
സാന്ത്വനമധുരം നിറഞ്ഞൊഴുകുമ്പോള്‍...
നിത്യയൗവ്വനം ഹൃദയങ്ങളില്‍....
സത്യദര്‍ശനം നയനങ്ങളില്‍...
നിത്യയൗവ്വനം ഹൃദയങ്ങളില്‍....
സത്യദര്‍ശനം നയനങ്ങളില്‍....
പകരാന്‍... തഴുകാന്‍... 
കനിവുണ്ടെങ്കില്‍....
പകരാന്‍... തഴുകാന്‍... 
കനിവുണ്ടെങ്കില്‍....
സുഖവും ദുഖവും ഒരു പോലേ...
പുലരിയും സന്ധ്യയും പോലേ...

എത്ര സുന്ദരം സായന്തനം...

കവിളിലെ അരുണിമ മായുകിലെന്തേ...
കരളിലെ മധുമഴ തോരാതിരുന്നാല്‍...
കവിളിലെ അരുണിമ മായുകിലെന്തേ...
കരളിലെ മധുമഴ തോരാതിരുന്നാല്‍...
വാര്‍ദ്ധകം പോലും മധുമധുരം...
ജരയും നരയും പ്രേമാമൃതം...
വാര്‍ദ്ധകം പോലും മധുമധുരം...
ജരയും നരയും പ്രേമാമൃതം...
ആ... മ പ നി പ നീ... 
ആ... മ നി പ...
ആ... മ പ മ പ രീ...
പിഴവും കഴിവായ്‌ കാണുന്നെങ്കില്‍...
പിഴവും കഴിവായ്‌ കാണുന്നെങ്കില്‍...
ചിരിയും കണ്ണീരും ഒരുപോലേ...
പുലരിയും സന്ധ്യയും പോലേ...

എത്ര സുന്ദരം സായന്തനം...
ചിത്രമനോഹര മലര്‍വനം വാനം...
ഉഷസന്ധ്യയും സായംസന്ധ്യയും...
ഒരുപോലെ മോഹനം... മോഹനം...
എത്ര സുന്ദരം സായന്തനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethra Sundaram