മാരിവില്ലിന്‍ നാട്ടുകാരി

മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി
ലജ്ജയാലെ മാനസത്തില്‍
മുത്തുപെയ്യും പുളകമാലീ
മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി

നിന്റെ കണ്ണിന്‍ മുള്ളുകൊണ്ടെന്‍
കണ്ണിലെഴുതരുതേ
മധുരമുള്ള വാക്കുകോരി
കരളിലൊഴിക്കരുതേ
താരുണ്യത്തിന്‍ തോപ്പില്‍ നിന്നും
പോരും കന്നിമാനേ
ലാവണ്യത്തിന്‍ നാളം പോലെ
ആടും കന്നിപ്പൂവേ
മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി

നിന്റെ മെയ്യിന്‍ വടിവുകൊണ്ട്
എന്നെ തളര്‍ത്തരുതേ
നിന്റെ നീലവേണിയാലെന്‍
ഹൃദയം വരിയരുതേ
സ്വപ്നങ്ങള്‍തന്‍ തൂവല്‍ക്കൂട്ടില്‍
മേവും സ്വര്‍ണ്ണ മൈനേ
മോഹങ്ങള്‍തന്‍ വര്‍ണ്ണപ്പീലി
നീര്‍ത്തും സ്വര്‍ണ്ണമയിലേ

മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി
ലജ്ജയാലെ മാനസത്തില്‍
മുത്തുപെയ്യും പുളകമാലീ
മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി

Marivillin - Malayalam Film Song - Atham Chithira Chothi